kilimanoor

കിളിമാനൂർ: ഉച്ചനീചത്വങ്ങൾ ഇല്ലാത്ത കേന്ദ്രങ്ങളാണ് അങ്കണവാടികളെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ മഹാദേവേശ്വരം വാർഡിൽ മഠത്തിൽ കുന്നിൽ നിർമ്മിച്ച പുതിയ അങ്കണവാടി കെട്ടിടത്തിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 2017 -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവിട്ടാണ് മന്ദിരം നിർമ്മിച്ചത്. വർഷങ്ങൾക്ക് മുമ്പ് വണ്ടന്നൂർ കൊച്ചുനാരായണപിള്ള റേഡിയോ പാർക്കിന് വേണ്ടി വിട്ടു തന്ന സ്ഥലം പഞ്ചായത്ത് അങ്കണ വാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിലേക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. .ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .സിന്ധു, വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ ,ബ്ലോക്ക് മെമ്പർ യഹിയ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എസ്. സുജിത്ത്, വാർഡ് മെമ്പർ ഗോവിന്ദൻ പോറ്റി, പഞ്ചായത്ത് സെക്രട്ടറി ലതിക തുടങ്ങിയവർ സംസാരിച്ചു .