shajahan

വർക്കല: പാലച്ചിറ മംഗലത്തുവിളവീട്ടിൽ അബ്ദുൽലത്തീഫിന്റെ മകൻ ഷാജഹാൻ (44) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ . രാത്രി 2 മണിയോടെ കാർഷികാവശ്യത്തിനുള്ള വെളളം സംഭരിക്കുന്നതിന് കിണറ്റിലെ പമ്പിന്റെ ഓൺ ചെയ്യാൻ പോയതായിരുന്നു. ചെറുന്നിയൂർ കാർഷിക കർമ്മസേനാസംഘം പ്രസിഡന്റ്, കർഷകസംഘം ചെറുന്നിയൂർ വില്ലേജ്കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഷൈലാബീവി (ഫിഷറീസ് വകുപ്പ്). മക്കൾ: ഷാറൂൺ, മറിയ.