1

പൂവാർ: മത്സ്യബന്ധനത്തിനുപോയി മടങ്ങവെ വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. പൂവാർ എരിക്കലുവിളയിൽ ജോണിന്റെ മകൻ ജയൻ എന്ന ജയകുമാർ (33) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ പൂവാർ തീരത്തായിരുന്നു അപകടം.കരയിലേയ്ക്കടുപ്പിക്കുന്നതിനിടയിലാണ് വള്ളം മറിഞ്ഞത്. ജയകുമാറിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടെയുള്ളവർ വള്ളത്തിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ജയകുമാർ സ്വന്തമായി വള്ളം വാങ്ങിയതിനു ശേഷം രണ്ടാംതവണയാണ് കടലിൽപോയത് . ഭാര്യ: പ്രൈസി.