ചിറയിൻകീഴ്: ചില്ലറ വില്പനയ്‌ക്കായി കൊണ്ടുവന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ ചിറയിൻകീഴ് എക്സൈസ് സംഘം പിടികൂടി. പെരുങ്ങുഴി ഷാപ്പിക്കട കൊച്ചു തൈവിളാകത്ത് വീട്ടിൽ ബിജിനാണ് (20) പിടിയിലായത്. ഇയാൾ വീട്ടിൽ കഞ്ചാവ് വില്പന നടത്തുന്നെന്ന് ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചിറയിൻകീഴിന്റെ വിവിധ ഭാഗങ്ങളിൽ സ്‌കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പെരുങ്ങുഴി നേരുകടവ്, കുഴിയം കോളനി, കോളം, ചിലമ്പ് എന്നീ ഭാഗങ്ങളിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ പ്രധാന കണ്ണികളെ ഉടൻ പിടികൂടുമെന്നും എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ എ.ആർ. രതീഷ്, പ്രിവന്റീവ് ഓഫിസർമാരായ ഡി. സന്തോഷ്, എസ്. കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. അരുൺ മോഹൻ, ജാഫർ, അനൂപ്, വനിത സിവിൽ എക്സൈസ് ഓഫീസർ ബിസ്‌മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.