vayosree

നേമം: ഭിന്നശേഷിക്കാരുടെ ദേശീയ ക്ഷേമ സംഘടനയായ സക്ഷമ, കേന്ദ്ര സർക്കാർ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം, സംസ്ഥാന സാമൂഹ്യനീതി വകുപ്പ് എന്നിവ സംയുക്തമായി ഭിന്നശേഷിക്കാർക്ക് വേണ്ടി സഹായ ഉപകരണ അസസ്‌മെന്റ് ക്യാമ്പായ 'രാഷ്ട്രീയ വയോശ്രീ യോജന' സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ലതാകുമാരി ഉദ്ഘാടനം ചെയ്‌തു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സക്ഷമ സംസ്ഥാന സെക്രട്ടറി കൃഷ്‌ണകുമാർ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പത്മകുമാർ, നേമം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതീശൻ, വിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇ.എൻ.ടി, ഓർത്തോ, ഒഫ്‌താൽമോളജി തുടങ്ങി വിവിധ വകുപ്പുകളിലായി പതിനഞ്ചോളം വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.