nemom-niyojakamandalam

നേമം: യു.ഡി.എഫിന്റെ നേമം നിയോജകമണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു. പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ കമ്പറ നാരായണൻ അദ്ധ്യക്ഷനായ യോഗത്തിൽ കൺവീനർ അഡ്വ. സതീഷ് വസന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യു.ഡി.എഫ് നേതാക്കളായ കരുമം സുന്ദരേശൻ, കൈമനം പ്രഭാകരൻ, കെ. മഹേശ്വരൻ നായർ, കരമന മാഹിൻ, ജി.വി. ഹരി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.