മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രത്തിലെ രോഹിണി അത്തം മഹോത്സവത്തിന് ഇന്നലെ രാവിലെ തൃക്കൊടികളേറി. തന്ത്രി മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ക്ഷേത്ര തിരുമുറ്റത്തുള്ള രണ്ട് കൊടിമരത്തിലും തൃക്കൊടിയേറ്റ് ചടങ്ങ് നടന്നത്. ക്ഷേത്ര മേൽശാന്തി ബിജുമോഹൻ പോറ്റി, സഹശാന്തിമാരായ അനന്തു പോറ്റി, സന്ദീപ് പോറ്റി എന്നിവരും ചടങ്ങിന് കാർമ്മികത്വം നൽകി. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾക്കൊപ്പം നൂറുകണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു.
രണ്ടാം ഉത്സവ ദിവസമായ ഇന്ന് നിത്യ പൂജകൾക്കും ക്ഷേത്ര ചടങ്ങുകൾക്കും പുറമെ 11.30ന് സമൂഹസദ്യ, വൈകിട്ട് 5.30 ന് കാഴ്ച ശീവേലി, സർവൈശ്വര്യ പൂജ, രാത്രി 8.30 മുതൽ പുളിമാത്ത് ശ്രീകുമാറിന്റെ കഥാപ്രസംഗം തുടങ്ങിയവ നടക്കും.