parassala

പാറശാല: ഇന്ത്യയിലേറ്റവും കൂടുതൽ മരാമത്ത് പണികൾ നടക്കുന്നത് കേരളത്തിൽ ആണെന്നും വികസന പ്രവർത്തനങ്ങൾക്കെതിരെ രംഗത്ത് വരുന്നവർ നാടിന് ശാപമാണെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ ചായ്ക്കോട്ടുകോണം - കുന്നത്തുകാൽ റോഡിന്റെ ഉദ്ഘാടന പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ. ആൻസലൻ എം.എൽ.എ, പി. ഡബ്ള്യു.ഡി, ചീഫ് എഞ്ചിനീയർ എം.എൻ. ജീവരാജ്, നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർപേഴ്സൺ ഡബ്യൂ.ആർ. ഹീബ, ജില്ലാ പഞ്ചായത്തംഗം ഡോ.സി.എസ്.ഗീതാ രാജശേഖരൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ബിനു, ബ്ലോക്ക് പഞ്ചായത്തംഗം സി. ബേബി, പഞ്ചായത്തംഗങ്ങളായ അനിതാഷാലി, എച്ച്. ആൻസിസുനിൽ, സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി കടകുളം ശശി, കൊല്ലിയോട് സത്യനേശൻ, കെ. അജിത്കുമാർ, എൻ.എസ്. നവനീത് കുമാർ എന്നിവർ സംസാരിച്ചു. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖ സ്വാഗതവും ജി. ഉണ്ണിക്യഷ്ണൻ നായർ നന്ദിയും പറഞ്ഞു.