ramesh-chennithala

തിരുവനന്തപുരം: കേരളത്തിലെ കയർ മേഖലയും കയർ തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി തോമസ് ഐസക്കിന് കത്തു നൽകി. .

കയർവ്യവസായം ഇന്ന് ഗുരുതര പ്രതിസന്ധികൾ നേരിടുകയാണ്. ചകരിയുടെ വിലയിലുണ്ടായ വൻ വർദ്ധനവ് ഇതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സ്തംഭനാവസ്ഥയിലാക്കി. കയർപിരി മേഖലയിലും ചെറുകിട ഉത്പാദക സ്വകാര്യ മേഖലയിലുമെല്ലാം തൊഴിലില്ലായ്മ രൂക്ഷമായിട്ടും സർക്കാർ തികഞ്ഞ നിസംഗതയിലാണ്. കയർപിരി തൊഴിലാളികൾക്ക് കൂലി ഉറപ്പ് പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായവും സർക്കാർ നിറുത്തി. കായംകുളം കയർ പ്രോജക്ടിന്റെ പരിധിയിൽ കയറുല്പാദക സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക് സബ്‌സിഡി സഹിതം വേതനമായി നൽകാനുള്ള തുക ഒമ്പത് മാസമായി കുടിശികയാണ്. ഏതാണ്ട് മൂന്നരക്കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. ഉല്പാദനച്ചെലവുമായി ബന്ധപ്പെടുത്തി കയറിനും കയറുല്പന്നങ്ങൾക്കും വില നിശ്ചയിക്കുക, കയർ തൊഴിലാളികൾക്ക് കുറഞ്ഞത് 600 രൂപ കൂലി ലഭ്യമാക്കുക തുടങ്ങിയ ഏഴിന നിർദ്ദേശങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.