sreedharan-pillai

തിരുവനന്തപുരം: വിശ്വാസി സമൂഹത്തോടു തോറ്റത്തിന്റെ ജാള്യം മറയ്ക്കാനാണ് സർക്കാർ സുപ്രീംകോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു.

വെർച്വൽ ക്യൂവിനായി സി.പി.എം രജിസ്റ്റർ ചെയ്യിച്ച യുവതികളുടെ വിവരങ്ങളാണ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയത്. ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങൾ നോക്കാൻ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യൽ ഓഫീസറും, നിലവിലെ കാര്യങ്ങൾ പരശോധിക്കാൻ മൂന്നംഗ നിരീക്ഷണ സമിതിയുമുണ്ട്. ഇവർക്കൊന്നും നൽകാത്ത വിവരം സർക്കാർ സത്യവാങ്മൂലമായി നൽകിയത് പുന:പരിശോധനാ ഹർജികളിലെ വിധിയെ സ്വാധീനിക്കാനാണ്. വിശ്വാസികളുടെ വികാരത്തെ പൊലീസ് ശക്തി ഉപയോഗിച്ച് വീണ്ടും വീണ്ടും അപമാനിക്കുന്നത് സൂക്ഷിച്ചു വേണമെന്നും ശ്രീധരൻപിള്ള മുന്നറിയിപ്പു നൽകി.