kodikunnil-suresh

തിരുവനന്തപുരം:ശബരിമലയിൽ 51 യുവതികൾ കയറിയെന്ന വാദത്തിന്റെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവനയിൽ പറഞ്ഞു.

പ്രശസ്തിക്കായി മുഖ്യമന്ത്രി ശബരിമലയെ ഉപയോഗിക്കുന്നത് വിശ്വാസി സമൂഹത്തോട് കാട്ടുന്ന ക്രൂരതയാണ്.സർക്കാർ ഒത്താശയിൽ ആൾമാറാട്ടം നടത്തി ചില യുവതികൾ സന്നിധാനത്തെത്തിയത് വിശ്വാസികൾ ഞെട്ടലോടെയാണ് കണ്ടത്. സ്ത്രീ പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്താകമാനം ഉണ്ടായ അക്രമ സംഭവങ്ങളും ജനം കണ്ടതാണ്.വർഗ്ഗീയ ശക്തികൾക്ക് മുതലെടുപ്പിനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ് സർക്കാർ.

ശബരിമലയെ തകർക്കക എന്നത് സി.പി.എം അജണ്ടയാണ്.ഇത് നടപ്പാക്കാൻ എല്ലാ ആസൂത്രണവും നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്.ശബരിമലയെ ആക്റ്റിവിസ്റ്രുകളുടെയും നരീശ്വരവാദികളുടെയും താവളമാക്കി മാറ്റാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് കൊടിക്കുന്നിൽ പറഞ്ഞു.