പാറശാല: പാറശാലയിൽ വൈദ്യുത ശ്മശാനം സ്ഥാപിക്കുവാൻ അധികൃതർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് എൻ.ജി.ഒ യൂണിയൻ പാറശാല ഏരിയയുടെ 56-മത് വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉദിയൻകുളങ്ങര ഐശ്വര്യ കല്യാണ മണ്ഡപത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. വി.കെ. ജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. തിലകരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സെയ്ദ് സബർമതി, എസ്. ഗോപകുമാർ, ടി. കുമാരി സതി, പി.ആർ. ആശാലത എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്. ജയചന്ദ്രൻ (പ്രസിഡന്റ്), ഷക്കീല ബീവി, നന്ദനകുമാർ (വൈസ് പ്രസിഡൻറുമാർ), വി.കെ. ജയകുമാർ (സെക്രട്ടറി), ബി.ആർ. സജീഷ്ബാബു, ജി.എ. അനുരൂപ് (ജോയിന്റ് സെക്രട്ടറിമാർ), എസ്. വിനോദ്കുമാർ (ട്രഷറർ) എന്നിവരെയും 24 ജില്ലാ കൗൺസിലംഗങ്ങളെയും 14 ഏരിയ കമ്മിറ്റിയഗങ്ങളെയും തിരഞ്ഞെടുത്തു.