parasala

പാറശാല: ജൈവ പച്ചക്കറി കൃഷി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യമെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ വ്ളാത്താങ്കരയിൽ നടന്ന നിറപുത്തരി ഉത്സവം ഓർഗാനിക് തിയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

. പാലുൾപ്പെടെയുള്ള ഭൂരിഭാഗം ഭക്ഷ്യസാധനങ്ങളും എത്തുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണെന്നും ഇത്തരം ഭക്ഷണ സാമഗ്രികൾ വിഷരഹിതമാണോ എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കർശനമായ രീതിയിൽ പരിശോധന നടത്താൻ സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിറപുത്തരിയുത്സവം ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.റ്റി.എൻ. സീമ ഉദ്ഘാടനം ചെയ്തു. സിനിമ - സീരിയൽ താരം കിഷോർ, വൈലോപ്പിള്ളി സംസ്ക്യതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.കെ.ബെൻ ഡാർവിൻ, ഹരിത കേരള മിഷൻ ടെക്നിക്കൽ ഓഫീസർ ഹരിപ്രിയാദേവി, ജില്ലാ കോ ഒാർഡിനേറ്റർ ഡി.ഹുമയോൺ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.രാജ്മോഹൻ, എസ്.എൻ.സുധീർ, എം.ഡി. ഷീല, എ.മോഹൻദാസ്, എം.ആർ.സൈമൺ എന്നിവർ സംസാരിച്ചു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ സ്വാഗതവും ചെങ്കൽ കൃഷി ഓഫീസർ ബാലചന്ദ്രൻനായർ നന്ദിയും പറഞ്ഞു. ചടങ്ങിൽ എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിനെയും ഉന്നത വിജയികളെയും വി.എസ്. അച്യുതാനന്ദൻ അനുമോദിച്ചു.