ing

വർക്കല: ഉത്സവസ്ഥലത്ത് അക്രമത്തിനിടെ പൊലീസ് വാഹനം അടിച്ചുതകർത്ത കേസിൽ 15 അംഗ സംഘത്തിലെ അഞ്ചുപേരെ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. ഊന്നിൻമൂട് പാണിൽ പ്രശാന്ത് (29), ഇലകമൺ ചെക്കാലമുക്ക് അജിത്ത് (21), പാരിപ്പളളി കരിമ്പാലൂർ വിനീത് (25), ഊന്നിൻമൂട് സ്വദേശികളായ സൂരജ് (26), ദീപക് (30) എന്നിവരെയാണ് എസ്.ഐ സജീവ്, എ.എസ്.ഐ അജയകുമാർ, സി.പി.ഒമാരായ ഇതിഹാസ് ജി. നായർ, ബൈജു, ശ്രീകുമാർ, അനിൽ എന്നിവർ ചേർന്ന് അറസ്റ്റുചെ‌യ്‌തത്. അയിരൂർ ഇലകമൺ പുതുവിള അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അടിപിടിയുണ്ടായത്. അക്രമത്തിനിടെയെത്തിയ പൊലീസ് സംഘത്തിന്റെ വാഹനമാണ് അടിച്ചുതകർത്തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.