തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളും സർക്കാർ നിശ്ചയിച്ച വേതനം നഴ്‌സുമാർക്ക് നൽകാൻ തയ്യാറാകണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില ആശുപത്രികൾ സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകുന്നുണ്ട്. മികച്ച വേതനം ലഭിച്ചില്ലെങ്കിൽ ഈ മേഖലയിലേക്ക് കൂടുതൽ പേർ കടന്നുവരില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീവി, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൽ. നിർമല, നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്ട്രാർ പ്രൊഫ. വൽസ പണിക്കർ, നഴ്‌സിംഗ് വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. ആർ. ലത, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോളി, പി. ടി. എ പ്രസിഡന്റ് അനിൽകുമാർ എന്നിവർ സംബന്ധിച്ചു.