befi-

തിരുവനന്തപുരം: ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ 10-ാമത് ദേശീയ സമ്മേളനം 28 മുതൽ 31 വരെ നടക്കും. ആരംഭിക്കും. ഇതിനു മുന്നോടിയായുള്ള പൊതു സമ്മേളനം കെ. നായനാർ പാർക്കിൽ 28ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 29 മുതൽ ടാഗോർ തിയേറ്ററിലാണ് ദേശീയ സമ്മേളനം നടക്കുക. രാവിലെ 10ന് സി. ഐ.ടി.യു.ദേശീയ സെക്രട്ടറി തപൻസെൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന വനിതാസമ്മേളനം വൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് തിരുവനന്തപുരത്ത് ബെഫി സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിലാണ് ബെഫി സമ്മേളനം ഇതിനു മുമ്പ് കേരളത്തിൽ നടന്നത്.