leena

തിരുവനന്തപുരം: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ നടന്ന വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന് മുംബയ് സി.ബി.ഐ ഉദ്യോഗസ്ഥരുടെ സഹായം ഡി.ജി.പി ലോക്നാഥ് ബെഹ്റ തേടിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിനെ സഹായിക്കാൻ ലോക്കൽ പൊലീസിന് ഡി.ജി.പി നിർദേശം നൽകി. രവിപൂജാരിയുടെ ഭീഷണിയുണ്ടാകാനിടയായ സാഹചര്യം വിശദമായി അന്വേഷിക്കാനും നടിയെ വിശദമായി ചോദ്യംചെയ്യാനും ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.