mohan
റ്റി.മോഹനൻ

കാട്ടാക്കട: പനയംകോട് വാർഡ്‌ മെമ്പറും സി.പി.എം പനയംകോട് ബ്രാഞ്ച് മെമ്പറുമായ മൈലെക്കോണം പ്ലാവിള വീട്ടിൽ റ്റി.മോഹനൻ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലായിരുന്നു.മൃതദേഹം കാട്ടാക്കട ഗ്രാമ പഞ്ചായത്താഫീസിൽ പൊതു ദർശനത്തിന് വച്ചശേഷം വീട്ടു വളപ്പിൽ സംസ്ക്കരിച്ചു.മൈലെക്കോണത്ത് ചേർന്ന അനുസ്മരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് .അജിത അദ്ധ്യക്ഷത വഹിച്ചു.ഐ.ബി.സതീഷ്‌ എം.എൽ.എ ,സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി .സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു. ഭാര്യ രമണി.മക്കൾ:അനു.എം ആർ ,സനു.എം ആർ.മരുമക്കൾ:ഗിരീഷ്‌ കുമാർ,നൈൽ സജികുമാർ.