തിരുവനന്തപുരം : പിന്നാക്ക വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി സർക്കാർ 200 കോടി രൂപ അധികം അനുവദിച്ചു. ബഡ്ജറ്റിൽ നൽകിയ 223 കോടിക്ക് പുറമേയാണിത്.
മുൻസർക്കാരിന്റെ കാലത്ത് 189കോടി രൂപയുടെ കുടിശികയുണ്ടായിരുന്നു. അത് കൂടി വിതരണം ചെയ്യേണ്ടിവരികയും പുതുതായി 30 സമുദായ വിഭാഗങ്ങളെകൂടി ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ ബഡ്ജറ്റിൽ അനുവദിച്ച തുക മതിയാകാതെ വന്നു. തുടർന്നാണ് 200 കോടിരൂപ അധികം അനുവദിക്കാൻ തീരുമാനിച്ചത്.