saujannybhakshanam

മുടപുരം : ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി അത്തം മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി സൗജന്യ ഉച്ച ഭക്ഷണ വിതരണം ആരംഭിച്ചു.ഉത്സവത്തിന്റെ സമാപന ദിവസമായ 26 വരെ ഭക്ഷണ വിതരണം നടത്തും.ഭക്ഷണ വിതരണ ഉദ്ഘാടനം കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ് പ്രസിഡന്റ് എസ്.മണി, സെക്രട്ടറി എസ്.മോഹൻകുമാർ, ജോയിന്റ് സെക്രട്ടറി കെ.ആർ ദിലീപ്, കൺവീനർ പി.സുരേഷ്ബാബു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് എസ്.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.