ഉള്ളൂർ: എസ്.എ.ടി ആശുപത്രി നവീകരണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എ- ബ്ലോക്കിന്റെ സമഗ്രനവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ് തുക. കെട്ടിടത്തിന്റെ ബലക്ഷയം മാറ്റി പ്ലാസ്റ്റർ ചെയ്യുക, ടൈൽസ് പാകുക, തടിപ്പണികൾ, പെയിന്റിംഗ്, വാട്ടർസപ്ലൈ ലൈൻ, ടോയ്‌ലറ്റുകൾ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തേ, പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ 6 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് പ്രവർത്തനസജ്ജമാക്കിയിരുന്നു. ഇതുവഴി കുട്ടികളിലും നവജാത ശിശുക്കളിലും കാണപ്പെടുന്ന ശസ്ത്രക്രിയ ആവശ്യമില്ലാത്ത ജനിതക ഹൃദ്രോഗങ്ങൾ പൂർണമായും ചികിത്സിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.