s

തിരുവനന്തപുരം: കായംകുളം ഉമ്മാശ്ശേരി മാധവൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ കഴിഞ്ഞ വർഷത്തെ ഉമ്മാശ്ശേരി മാധവൻ ചാരിറ്റി പുരസ്കാരത്തിന് ജില്ലാ കളക്ടർ കെ. വാസുകി അർഹയായി. പ്രളയ സമയത്ത് നടത്തിയ ജീവകാരുണ്യ പ്രവർത്തങ്ങൾ കണക്കിലെടുത്താണ് അവാർഡ്. 25,000രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം 25ന് രാവിലെ 10.30ന് പ്രസ്ക്ളബ്ബ് ടി.എൻ.ജി ഹാളിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ വിതരണം ചെയ്യുമെന്ന് ട്രസ്റ്ര് ചെയർമാൻ ബാബു ഉമ്മാശ്ശേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, പുനലൂർ സോമരാജൻ, ബാബു ഉമ്മാശ്ശേരി എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.