photo

പാലോട്: ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മഞ്ഞിൽ വിരിയുന്ന ഓർക്കിഡുകളുടെ പൂന്തോട്ടം കാഴ്ചയുടെ വസന്തമാകുന്നു. ഇവിടത്തെ ബയോടെക്‌നോളജീ വിഭാഗമാണ് 'ഫാഹിയോ പെഡിലം ഡ്രൂറിയ" എന്ന അപൂർവയിനം ഓർക്കിഡിനെ പുനരുജ്ജീവിപ്പിച്ചത്.

പശ്ചിമഘട്ട മലനിരകളിൽ മാത്രമുള്ള 'ഫാഹിയോ പെഡിലം ഡ്രൂറിയ" വംശനാ ഭീഷണി നേരിടുന്ന ഓർക്കിഡുകളുടെ പട്ടികയിലുമുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 1500 അടിവരെ ഉയരത്തിലുള്ള മലകളിലാണ് ഇവയുള്ളത്. നല്ല വെയിലും അത്രതന്നെ തണുപ്പും ഉള്ള കാലവസ്ഥയിലാണ് പൂക്കുന്നത്. നെയ്യാർ, അഗസ്‌ത്യകൂടം മലനിരകളിൽ നേരത്തെ ഇവ കണ്ടിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇപ്പോൾ എണ്ണം തീരെക്കുറഞ്ഞു. 1991 മുതൽ ദേശീയ സസ്യോദ്യാനത്തിൽ ബയോ ടെക്‌നോളജി ഡിവിഷനിലെ ഡോ. വില്ല്യം ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ചെടിയുടെ പുനരുജ്ജീവനത്തിനായുള്ള ഗവേഷണത്തിലായിരുന്നു.