ps-sreedharan-pillai
PS SREEDHARAN PILLAI

തിരുവനന്തപുരം: ശബരിമലയിൽ ആചാര ലംഘനം നടത്തിയ കനകദുർഗ്ഗയും ബിന്ദുവും സുപ്രീംകോടതിയിൽ പോയത് സർക്കാർ ഒത്താശയോടെയാണെന്നും ഇതിന് പിന്നിൽ പുനഃപരിശോധനാ ഹർജി അട്ടിമറിക്കാനുള്ള ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു.

സർക്കാരിന്റെ സംരക്ഷണയിൽ കഴിയുന്ന ഇവർ സംരക്ഷണം തേടി സുപ്രീംകോടതിയിൽ പോയതിൽ ദുരൂഹതയുണ്ട്. സംരക്ഷണം നൽകുന്നുണ്ടെന്ന് സർക്കാർ സുപ്രീംകോടതിയിൽ അറിയിക്കുകയും ചെയ്തു. എന്നിട്ടും ഇവർ സംരക്ഷണം തേടി പോയത് പുനഃപരിശോധനാ ഹർജികൾ അട്ടിമറിക്കാനുള്ള സർക്കാർ ഗൂഢാലോചനയുടെ ഭാഗമാണ്.

ശബരിമല പ്രശ്നത്തിന്റെ പേരിൽ പൊലീസിനെയും ക്രിമിനൽ നിയമത്തെയും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സർക്കാർ നിലപാടിനെതിരെ ഗവർണറെ കണ്ട് നിവേദനം നൽകിയതായി ശ്രീധരൻപിള്ള പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കുന്ന കാര്യം എൻ.ഡി.എ യോഗത്തിൽ തീരുമാനിക്കും.