കൊട്ടാരക്കര: അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് അച്ഛൻ മരിച്ചു. മകൾക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലിക്കുന്നം സ്നഹ ഭവനിൽ ബേബി ശാമുവൽ (61) ആണ് മരിച്ചത്. മകൾ സ്നേഹ ബേബിയെ (21) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കൊട്ടാരക്കര പുലമൺ മാർത്തോമ്മ ജൂബിലി മന്ദിരത്തിന് സമീപമായിരുന്നു അപകടം. കോട്ടവട്ടത്ത് പള്ളിയിലെ ദിവ്യപ്രബോധന ക്ളാസിൽ പങ്കെടുക്കാൻ മകളുമായി ബേബി ശാമുവൽ സ്കൂട്ടറിൽ പോകുമ്പോൾ അടൂർ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ബേബി ശാമുവൽ മരിച്ചു. ഭാര്യ: ജെസി ബേബി.