തിരുവനന്തപുരം: കഴിഞ്ഞവർഷം വാഹനാപകടങ്ങളിൽ മരിച്ചത് 4,199പേരെന്ന് പൊലീസ്. പുതുവർഷത്തിന്റെ തുടക്കത്തിൽത്തന്നെ അപകടമരണങ്ങൾ ഉണ്ടാവുന്ന പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്താനാണ് പൊലീസിന്റെ ഈ ഓർമ്മപ്പെടുത്തൽ.
ഗുരുതരമായി പരിക്കേറ്റത് 31,611പേർക്കാണ്. 2017 ൽ 29,733പേർക്കും 2016ൽ 30,100പേർക്കും ഗുരുതരമായി പരിക്കേറ്റു. ഈ മൂന്നു വർഷങ്ങളിലായി 91,444പേരാണ് ഗുരുതരാവസ്ഥയിലായത്.
മരണം
2018- 4,199
2017- 4,131
2016 -4,287
മരണക്കണക്കിൽ മുന്നിൽ ആലപ്പുഴ
2018
1.ആലപ്പുഴ - 365.
2.മലപ്പുറം - 361
3.പാലക്കാട് (343)
തലസ്ഥാനം
തിരുവനന്തപുരം റൂറൽ-333 (നാലാം സ്ഥാനം)
തിരുവനന്തപുരം സിറ്റി - 187 .
2017
1.ആലപ്പുഴ - 407
2. മലപ്പുറം - 385
3. പാലക്കാട് - 384
തലസ്ഥാനം
തിരുവനന്തപുരം റൂറൽ - 325 (നാലാം സ്ഥാനം)
തിരുവനന്തപുരം സിറ്റി - 172
2016
1. മലപ്പുറം - 402
2. എറണാകുളം റൂറൽ- 367
3. പാലക്കാട്- 366
(ആലപ്പുഴ- 356)
തലസ്ഥാനം
തിരുവനന്തപുരം റൂറൽ- 351
തിരുവനന്തപുരം സിറ്റി - 180
കുറഞ്ഞ ജില്ല
2018:വയനാട് - 73
2017:വയനാട് - 68