കിളിമാനൂർ :വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പുളിമാത്ത് ആശാരി കവലയ്ക്കുസമീപം കാണപ്പെട്ടു.സമീപത്ത് താമസിക്കുന്ന ചരുവിള വീട്ടിൽ രാജു ( 65 ) ന്റെതാണ് മൃതദേഹം . മാനസിക അസ്വാസ്ഥ്യമുള്ള ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു .ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.