തിരുവനന്തപുരം: സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ പ്രസിഡന്റ് സി.ജെ ജോസഫ് (86,കണ്ണാശുപത്രിക്ക് സമീപം ദീപ്തി, എം.ആർ.എ 49.) നിര്യാതനായി. പാലായിലെ ചിറക്കൽ പുരയിടത്തിൽ കുടുംബാംഗമാണ്. സി.പി.എം കണ്ണാശുപത്രി ബ്രാഞ്ച് അംഗവും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ രക്ഷാധികാരിയായുമായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ എൽസമ്മ, മക്കൾ: അനിൽ ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്), പരേതരായ ബീന ജോസഫ്, ഷീല ജോസഫ്. മരുമകൻ ബേബൻ കൈമാപറമ്പൻ (റിട്ട. ആൾ ഇന്ത്യ റേഡിയോ). സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് നാലാഞ്ചിറ ലൂർദ്ദ് പള്ളി സെമിത്തേരിയിൽ.