കാട്ടാക്കട: ജീവനം ചർച്ചാവേദിയുടെ വാർഷികവും അവാർഡ് ദാനവും ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജെ. ഹരീന്ദ്രൻ നായർ ആമുഖ പ്രഭാഷണം നടത്തി. ഈ വർഷത്തെ ജീവനീയം അവാർഡ് നേടിയ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർക്ക് പ്രൊഫ. ഉത്തരംകോട് ശശി അവാർഡ് നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ജി. സ്റ്റീഫൻ, ഡോ. സുന്ദരൻ, വാർഡ് മെമ്പർ ബിജിത്ത് കുമാർ, ബി. രാഘവൻ നായർ, ഡോ. സജിതാഭദ്രൻ, പ്രൊഫ.എൻ. രഘുവരൻ നായർ, സി. രമാദേവി, പി. ചന്ദ്രശേഖരൻനായർ, ആരഭിശാന്ത, ഡോ. കസ്തൂരി, ഡോ. കാവേരി, അപർണ്ണാ വിജയ് കരുൺ എന്നിവർ പങ്കെടുത്തു.