pinarayi

തിരുവനന്തപുരം:പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനായി കർമ്മപദ്ധതി തയ്യാറാക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനുള്ള കർമ്മപദ്ധതിയാണ് ലക്ഷ്യം. പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാനം-ജൈവവൈവിദ്ധ്യ പരിപാലനം - ദുരന്ത നിവാരണം എന്നിവയ്ക്ക് പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ പദ്ധതികൾ വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കും. പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണത്തിനായി ജൈവവൈവിദ്ധ്യ പരിപാലന സമിതികളെ (ബി.എം.സി) ചുമതലപ്പെടുത്തിയിട്ടുണ്ട്. 91 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കി കഴിഞ്ഞു. പാരിസ്ഥിതിക ശോഷണം ഒഴിവാക്കുന്ന പ്രവർത്തനങ്ങളാണ് ബി.എം.സികൾ നടത്തുക.