growbag

മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷി വികസന തതിന്റെ ഭാഗമായി ഗ്രോബാഗ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് രമാഭായിയമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, ഗീതാസുരേഷ്, എൻ. ദേവ്, എസ്.സിന്ധു, ജോയിന്റ് ബി.ഡി.ഒ. രാജീവ് എന്നിവർ സംസാരിച്ചു. 90 അംഗൻവാടികൾക്കും 80 ജെ.എൽ.ജി ഗ്രൂപ്പുകൾക്കുമായി പതിനായിരം ഗ്രോബാഗുകളാണ് വിതരണം ചെയ്തത്.