തിരുവനന്തപുരം: നവോത്ഥാന ആശയങ്ങൾ പകർന്നു നൽകി കേരളീയ സമൂഹത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള കാലഘട്ടത്തെ ആധാരമാക്കി കൗമുദി ടി.വി ഒരുക്കുന്ന മഹാഗുരു പരമ്പരയുടെ പ്രചരണാർത്ഥമുള്ള റോഡ് ഷോയ്ക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തമ്പാനൂർ കൈരളി തിയേറ്ററിൽ നിന്നു ഫ്ലാഗ് ഓഫ് ചെയ്യുന്ന റോഡ് ഷോ നാളെ പാറശാലയിൽ നിന്നാരംഭിക്കും. തുടർന്ന് കാസർകോട് വരെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ എത്തിച്ചേരും. ട്രെയിലർ പ്രദർശനവും റോഡ് ഷോയുടെ ഭാഗമായി നടക്കും. നാളെയും മറ്റന്നാളുമാണ് തലസ്ഥാന ജില്ലയിൽ റോഡ് ഷോ നടക്കുന്നത്.
നാളെ രാവിലെ 9.30ന് പാറാശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ സെക്രട്ടറിയും ജില്ലാ ജാഥാക്യാപ്റ്റനുമായ ചൂഴാൽ ജി.നിർമ്മലന് പതാക കൈമാറുന്നതോടെ റോഡ്ഷോ ആരംഭിക്കും. തുടർന്ന് പരമ്പരയുടെ ട്രെയിലർ പ്രദർശനവും നടക്കും. മുൻ എം.എൽ.എ എ.ടി. ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ബെൻ ഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ പ്രസിഡന്റ് എ.പി.വിനോദ്, ഡയറക്ടർ ബോർഡ് അംഗം ലാൽകുമാർ, യൂണിയൻ കൗൺസിലർമാരായ ഗോപകുമാർ, നെടുവാൻവിള വേലപ്പൻ, കേരളകൗമുദി പാറശാല ലേഖകൻ സതീഷ് പാറശാല,എസ്.പ്രസാദ്, രവീന്ദ്രൻ, സുരേഷ് ശർമ്മ വിവിധ ശാഖാ ഭാരവാഹികൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ, രാഷ്ട്രീയ, സാമുദായിക നേതാക്കൾ, പാറശാല പൗരസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് 11.15ന് റോഡ് ഷോ നെയ്യാറ്റിൻകരയിലെത്തും. പ്രസ് ക്ലബിന് മുന്നിൽ വച്ച് റോഡ് ഷോയ്ക്ക് സ്വീകരണം നൽകും. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യോഗം ഡയറക്ടർ വൈ.എസ്.കുമാർ, നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു, കേരളകൗമുദി നെയ്യാറ്റികര ലേഖകൻ എ.പി.ജിനൻ എന്നിവർ പങ്കെടുക്കും. ട്രെയിലർ പ്രദർശനം പൂർത്തിയാക്കിയ ശേഷം റോഡ് ഷോ 12.30ന് അരുവിപ്പുറത്ത് എത്തും. അരുവിപ്പുറം മഠം അധികൃതരും എസ്.എൻ.ഡി.പി യോഗം ശാഖാ പ്രതിനിധികളും ഗുരുധർമ്മ പ്രചാരണസമിതി പ്രവർത്തകരും ചേർന്ന് സ്വീകരണമൊരുക്കും.
തുടർന്ന് റോഡ് ഷോ വൈകിട്ട് 3ന് ബാലരാമപുരത്ത് എത്തിച്ചേരും. ബാലരാമപുരം കാട്ടാക്കട റോഡിൽ എസ്.എൻ.ഡി.പി യോഗം ഓഫീസിന് മുൻവശം നടക്കുന്ന സ്വീകരണ ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ, സെക്രട്ടറി മേലാംങ്കോട് സുധാകരൻ,ബാലരാമപുരം ലേഖകൻ പ്രേംകുമാർ എം.എസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ട് 5ന് പേട്ട എസ്.എൻ.ഡി.പി ശാഖാഹാളിൽ ആദ്യ ദിവസത്തെ റോഡ്ഷോയുടെ സമാപന സമ്മേളനം നടക്കും. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ചേന്തി അനിൽ അദ്ധ്യക്ഷത വഹിക്കും. നെടുമങ്ങാട് രാജേഷ്, കടകംപള്ളി സനൽ, അഡ്വ. കെ.സാംബശിവൻ, സരസ്വതി മോഹൻദാസ്, എസ്.രാധാകൃഷ്ണൻ, വി.വിശ്വലാൽ, ബൈജു തമ്പി, നഗരസഭാ കൗൺസിലർ വി. ഗിരി ഒറ്റിയിൽ, വലിയതുറ ഷിബു, കെ.വി.അനിൽകുമാർ, വനിതാസംഘം ഭാരവാഹികളായ ഡോ.എം.അനുജ, ലേഖാ സന്തോഷ്, ഗീതാ മധു, എസ്. പ്രസന്നകുമാരി, രത്നമ്മ ജയമോഹൻ, സുധാ വിജയൻ, എൽ.ഹേമാമാലിനി, ജി.ഉഷാകുമാരി, എം.എൽ.ഉഷാരാജ്, ബീനാജയൻ, സിംല ശ്യാംലാൽ തുടങ്ങിയവർ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നു രണ്ടാം ദിവസത്തെ റോഡ് ഷോ ആരംഭിക്കും. 9.30ന് എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയന്റെയും ചെമ്പഴന്തി ഗുരുകുലത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ ഭദ്രദീപം തെളിച്ച് അനുഗ്രഹപ്രഭാഷണം നടത്തും.എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറി ഇടവക്കോട് രാജേഷ് റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്യും. യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുഭാഷ്, വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ, യോഗം ഡയറക്ടർമാരായ ചെമ്പഴന്തി ശശി,വി.മധുസുദനൻ,പ്രദീപ് ദീപാകരൻ ,കേരളകൗമുദി പോത്തൻകോട് ലേഖകൻ പി.സുരേഷ്ബാബു,യൂണിയൻ പ്രതിനിധികൾ, ശാഖാ ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, സൈബർസേന, കുമാരി-കുമാര സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് 10.30ന് ശ്രീനാരായണ ഗുരു രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെത്തുന്ന റോഡ് ഷോയ്ക്ക് ക്ഷേത്രസമാജവും വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളും ചേർന്ന് സ്വീകരണമൊരുക്കും.
12 മണിയ്ക്ക് ആറ്റിങ്ങൾ കച്ചേരി ജംഗ്കഷനിൽ എത്തിച്ചേരുന്ന റോഡ് ഷോയ്ക്ക് എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. ട്രെയിലർ പ്രദർശനത്തിന് മുന്നോടിയായി സ്വീകരണ വേദിയിൽ ഒരുക്കിയിട്ടുള്ള ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ച നടത്തും. യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ്, സെക്രട്ടറി എം.അജയൻ,കേരളകൗമുദി ആറ്റിങ്ങൽ ലേഖകൻ വിജയൻപാലാഴി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ഉച്ചയ്ക്ക് 2ന് ചിറയിൻകീഴ് ശാർക്കര ശാരദവിലാസം ഗേൾസ് സെക്കൻഡറി സ്ക്കൂളിന് മുൻവശത്തുള്ള ദേവീക്ഷേത്ര മൈതാനിയിൽ റോഡ് ഷോയ്ക്ക് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ, സെക്രട്ടറി ശ്രീകുമാർ പെരുങ്കുഴി, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഫവിള, എസ്.എൻ.ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡി.ബിബിൻ രാജ്, അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തി ദാസ്, ഡി.ചിത്രാംഗതൻ, സുന്ദരേശൻ, ഗോപികാ ഉണ്ണികൃഷ്ണൻ, ജി.ജയചന്ദ്രൻ,അജി കീഴാറ്റിങ്ങൽ, സജി വക്കം, ഡോ.ജയലാൽ,കേരളകൗമുദി ചിറയിൻകീഴ് ലേഖകൻ ജിജുപെരുങ്ങുഴി തുടങ്ങിയവർ നേതൃത്വം നൽകും.
വൈകിട്ട് 4ന് വർക്കല മൈതാനത്താണ് റോഡ്ഷോയ്ക്ക് സ്വീകരണം നൽകും.വി.ജോയി എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി.എസ്.ആർ.എം,കേരളകൗമുദി സീനിയർ റിപ്പോർട്ടർ കെ.ജയപ്രകാശ്,കേരളകൗമുദി വർക്കല ലേഖകൻ സജീവ് ഗോപാലൻ, അസി.സർക്കുലേഷൻ മാനേജർ രാഹുൽ ആർ.എസ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി.ജോഷി ബാസു, വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കൾ പങ്കെടുക്കും.റോഡ് ഷോയുടെ രണ്ടാം ദിനസമാപന സമ്മേളനം വൈകിട്ട് 6ന് കല്ലമ്പലം ജംഗ്ക്ഷനിൽ നടക്കും. എസ്.എൻ.ഡി.പി യോഗം പുല്ലൂർമുക്ക് ശാഖയുടെ നേതൃത്തിൽ നടക്കുന്ന പരിപാടിയിൽ എം.എൽ.എമാരായ ബി.സത്യൻ, വി.ജോയി, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി,കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്.ദീപ, ഒറ്രൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുഭാഷ്, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, യൂണിയൻ സെക്രട്ടറി ഉല്ലാസ് കല്ലമ്പലം,കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽ എസ്.കെ എന്നിവർ പങ്കെടുക്കും.
കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. യൂണിറ്റ് ചീഫ് കെ.അജിത്കുമാർ, ബ്യൂറോ ചീഫ് കെ. പ്രസന്നകുമാർ, ന്യൂസ് എഡിറ്റർ ബി. സുകു, കേരളകൗമുദി ഇവന്റ് മാനേജർ ആർ. രാജീവ്, സർക്കുലേഷൻ മാനേജർ എസ്. വിക്രമൻ, അഡ്വർട്ടൈസ്മെന്റ് മാനേജർ എസ്. വിമൽകുമാർ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകും.