1

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ 2018--19 സാമ്പത്തിക വർഷത്തിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.വി കനകദാസ് അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച 6 വീടുകളുടെ താക്കോൽ ദാനം നടന്നു. അതോടൊപ്പം സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന നൂറ് പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും പത്തു മത്സ്യ തൊഴിലാളികളുടെ മക്കളായ ബിരുദ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. മണികണ്ഠൻ, എൻ. നസീഹ, ചിറയിൻകീഴ് ഫിഷറീസ് ഓഫീസർ മഞ്ജു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വീണ, ജനകീയ ആസൂത്രണം കൺവീനർ ജി. വ്യാസൻ, പഞ്ചായത്തംഗങ്ങളായ ജോഷി ബായി, ആന്റണി ഫെർണാണ്ടസ്, ആര്യവിലാസം എൽ.പി.എസ് ഹെഡ്മിസ്ട്രസ് വി. ജയലത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. പ്രകാശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സരിത സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി എ.എസ്.ഫൈസൽ നന്ദിയും പറഞ്ഞു.