നെടുമങ്ങാട്: റവന്യു വകുപ്പിലെ ആധുനിക വത്കരണത്തിന്റെ ഭാഗമായി കരിപ്പൂര് വില്ലേജ് ഓഫീസിന് പുതിയ മന്ദിരം നിർമ്മിക്കുന്നു. 40 ലക്ഷം രൂപയാണ് സർക്കാർ സ്മാർട്ട് വില്ലേജിനായി അനുവദിച്ചിരിക്കുന്നത്. വർഷങ്ങളായി അപര്യാപ്തതകൾക്ക് നടുവിൽ പ്രവർത്തിക്കുന്ന വില്ലേജോഫീസ് ആധുനിക വത്കരിക്കണമെന്ന് ഏറെക്കാലമായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. സ്മാർട്ട് വില്ലേജോഫീസ് നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതതയിൽ നെടുമങ്ങാട് ആർ.ഡി.ഒ വിനീത് സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ ലേഖാവിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ നായർ, ടി.ആർ. സുരേഷ്, കെ. ഗീതാകുമാരി, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, കോൺഗ്രസ് കരിപ്പൂര് മണ്ഡലം പ്രസിഡന്റ് കരിപ്പൂര് സതീഷ്, ജനതാദൾ-എസ് മണ്ഡലം പ്രസിഡന്റ് കരിപ്പൂര് വിജയകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി എസ്. മഹേന്ദ്രൻ ആചാരി, എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് കരകുളം നടരാജൻ, കേരള കോൺഗ്രസ്-ബി മണ്ഡലം പ്രസിഡന്റ് കരിപ്പൂര് ഷാനവാസ്, കോൺഗ്രസ്-എസ് മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ, തഹസിൽദാർ. എം.കെ അനിൽകുമാർ, കൗൺസിലർമാരായ ടി. ലളിത, ഒ.എസ്. ഷീല തുടങ്ങിയവർ പ്രസംഗിച്ചു.