cm

തിരുവനന്തപുരം:കേരളത്തിൽ ഉയർന്നുവന്നിട്ടുള്ള യാഥാസ്ഥിതിക ചിന്താഗതികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 'കേരള സമൂഹത്തിന്റെ വലതുപക്ഷവത്കരണം' എന്ന വിഷയത്തിൽ ഇ.എം.എസ് അക്കാഡമി സംഘടിപ്പിച്ച ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

നല്ല രീതിയിൽ ഇടതുപക്ഷവത്കരണം നടന്ന നാട് എന്നായിരുന്നു കേരളത്തെപ്പറ്റിയുള്ള ധാരണ. എന്നാൽ ഇവിടെ വലിയതോതിൽ വലതുപക്ഷവത്കരണ ശ്രമം നടക്കുന്നുണ്ട്. ഇതിനെ ചെറുക്കാൻ ഇടതുപക്ഷത്തിന്റെ ജാഗ്രതയുണ്ടാകണം.നവോത്ഥാനത്തിന്റെ തുടർച്ച സംഭവിച്ചതാണ് കേരളം മറ്റു നാടുകളേക്കാൾ സാമൂഹികമായി വികസിക്കാൻ ഇടയാക്കിയത്. എന്നാൽ വലതുപക്ഷ ശക്തികൾക്ക് ഇതു രസിച്ചില്ല. അവർ നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കാൻ നിരന്തരം ശ്രമിച്ചു. ശബരിമല വിധിക്കെതിരെ നിലകൊണ്ടതും ഇത്തരക്കാരാണ്.

ശബരിമലയിലേത് ബാലിശമായ വാദമാണ്.1991വരെ സ്ത്രീകൾ അവിടെ പോയിരുന്നു. കോടതിവിധി വന്നതോടെ സ്ത്രീകൾ പോകാതായി. യുവതീപ്രവേശനത്തിന് അനുകൂലമായി വീണ്ടും വിധി വന്നപ്പോൾ അതിനെ ഒരു വിഭാഗം പ്രത്യേക താത്പര്യത്തോടെ എതിർക്കുകയാണുണ്ടായത്. സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താനും അവർ ശ്രമിച്ചു. എന്നാൽ ശബരിമലസമരം വിജയമായില്ലെന്ന് നേതൃത്വം നൽകിയവർതന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്. എല്ലാം ആചാരവുമായി ബന്ധപ്പെടുത്തി കാണുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. തങ്ങളുടെ ആചാരങ്ങൾ പാലിക്കാത്തവ‌രെ സമൂഹത്തിന്റെ ഭാഗമല്ലാത്തതായി കാണുന്നു. സാമൂഹിക നവോത്ഥാനം കുട്ടികളിലേക്കെത്താൻ പാഠ്യപദ്ധതി പരിഷ്കരണം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശില്പശാലയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ അദ്ധ്യക്ഷനായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി, പി.രാജീവ്, ഡോ.ബി.ഇക്ബാൽ, ഡോ.രാജൻ ഗുരുക്കൾ, ഡോ.ആർ.ഗോപിനാഥ്, ഡോ.കെ.പി.അരവിന്ദൻ, ഡോ.എൻ.കെ.ജയകുമാർ, ഡോ.കെ.എൻ.ഗണേശ്, എൻ.സുകന്യ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശില്പശാലയുടെ രേഖാ അവതരണവും വിഷയ ക്രോഡീകരണവും പി.ബി അംഗം എസ്.രാമചന്ദ്രൻപിള്ള നിർവ്വഹിച്ചു. കെ.എൻ.ബാലഗോപാൽ സ്വാഗതം പറഞ്ഞു.

മാദ്ധ്യമങ്ങൾ പിന്നാക്കം പോകുന്നു

കേരളത്തിലെ മാദ്ധ്യമങ്ങൾ സ്വയംവിമർശനത്തിന് തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപ്രസ്ഥാന കാലത്ത് രൂപപ്പെട്ട് നവോത്ഥാനത്തിനായി നിലകൊണ്ട മാദ്ധ്യമങ്ങൾ ഇപ്പോൾ ആ നിലപാടുകളിൽ നിന്ന് പിന്നാക്കം പോയിരിക്കുന്നു. നാടിന്റെ പുരോഗമന നിലപാടുകളെ തടസപ്പെടുത്തുന്ന തരത്തിലാണ് മാദ്ധ്യമങ്ങളുടെ പ്രവർത്തനം. മാദ്ധ്യമങ്ങളിലൂടെ എന്തു കളവും പ്രചരിപ്പിക്കുന്നു. വൻകിട സ്ഥാപനങ്ങൾ പോലും പെയ്ഡ് ന്യൂസിന് ഇരയായിട്ടുണ്ട്. മാദ്ധ്യമങ്ങളെ സ്വാധീനിച്ച് അന്ധവിശ്വാസവും അനാചാരവും വളർത്താനും ശ്രമമുണ്ട്.നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതയും വലതുപക്ഷം മുതലെടുക്കുകയാണ്.മതനിരപേക്ഷ പൊതുമണ്ഡലങ്ങൾ ഇല്ലാതാക്കാൻ ബോധപൂർവ്വമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെ എന്തു വിലകൊടുത്തും ചെറുക്കും