മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ തനത് ക്ലാസിക്കൽ കലാരൂപങ്ങളിലും സുകുമാര കലകളിലും പ്രാവിണ്യം നേടിയ യുവതി യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കവി അയ്യപ്പൻ സ്മാരക ഗ്രന്ഥശാല അങ്കണ ആലരങ്ങിൽ ചേർന്ന യോഗം ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. വിനുകുമാർ, എൽ. അനിത, സിന്ധുകുമാരി അശോകൻ, എസ്. പ്രിയദർശിനി, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി, ബി. ഡി.ഒ അജികുമാർ.കെ, ജി.ഇ.ഒ പ്രകാശ് കെ.എൽ എന്നിവർ സംസാരിച്ചു.