നെടുമങ്ങാട്: വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയാണ് എല്ലാ വിജയങ്ങളുടെയും അടിത്തറയെന്നും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൂവത്തൂർ ഗവ. എൽ.പി.എസിന്റെ സപ്‌തതി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജന പങ്കാളിത്തത്തോടെ പി.ടി.എ പൂർത്തിയാക്കിയ ഹൈടെക് വിഷ്വൽ മീഡിയാ റൂം മന്ത്രി നാടിനു സമർപ്പിച്ചു. നഗരസഭാ ഫണ്ട് വിനിയോഗിച്ച് നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം 'നടന വേദി ', സ്മാർട്ട് ക്ലാസ് റൂം, നവീകരിച്ച ക്ലാസ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനവും നടന്നു.
എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പാചക പുരയുടെയും ഭക്ഷണശാലയുടെയും ശിലാസ്ഥാപനം സി. ദിവാകരൻ നിർവഹിച്ചു. ചലച്ചിത്ര കലാസംവിധായകൻ രാജേഷ് ട്വിങ്കിൾ നിർമിച്ച മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ അർദ്ധകായ പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എസ്.എസ്. ബിജു, കൗൺസിലർ എം.എസ്. ബിനു, നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി, വൈസ് ചെയർപേഴ്സൻ ലേഖാ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ആർ. സുരേഷ്, പി. ഹരികേശൻ നായർ, ആർ. മധു, കൗൺസിലർമാരായ ടി. അർജുനൻ, എസ്. രവീന്ദ്രൻ, ഓ. ലളിതാംബിക, എൽ.എഫ്. അജിതകുമാരി, ജി.എസ്. ബിന്ദു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. എസ്. അരുൺകുമാർ, സി.പി.എെ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, പ്രിൻസിപ്പൽ കെ.എസ്. ശ്രീനിവാസൻ, എച്ച്.എം ബി. സുധാകുമാരി, പി.ടി.എ വൈസ് പ്രസിഡന്റ് വി.കെ. ഷൈജു, വി. സന്ധ്യ, ഹേമകുമാരി, രജ്ഞുനാഥ്, പി.ടി.എ പ്രസിഡന്റ് ആർ.ആർ. രാഹുൽ എന്നിവർ സംസാരിച്ചു.