ayyappa
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ നടത്തിയ അയ്യപ്പഭക്ത സംഗമത്തിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാർ സ്വാഗത പ്രസംഗം നടത്തുന്നു

തിരുവനന്തപുരം: ആചാരവിരുദ്ധർക്കെതിരെ ഭക്തർ അവരുടെ കയ്യിലുള്ള വജ്രായുധം പ്രയോഗിക്കണമെന്ന് മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ പറഞ്ഞു.

ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല കർമ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇൗ വജ്രായുധം ഉപയോഗിക്കണം.

ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന അധികാരാവകാശങ്ങൾ ഭൂരിപക്ഷ സമുദായത്തിനും വേണമെന്ന കുറഞ്ഞ ആവശ്യമാണിവിടെ ഉന്നയിക്കുന്നത്. ശബരിമലയിലുണ്ടായത് അന്തിമ വിധിയല്ല. നിർദ്ദേശസ്വഭാവമുള്ള വിധിയാണ്. അതുകൊണ്ടാണ് വിധി നടപ്പാക്കി 51 യുവതികളെ കയറ്റിയെന്ന സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീംകോടതി സ്വീകരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല കർമ്മസമിതിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ കൂടിയാണ് സെൻകുമാർ.