തുമ്പ : ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ളണ്ട് ലയൺസ് ടീമിനെതിരെ തുമ്പയിൽ നടന്ന രണ്ടാം സന്നാഹ ഏകദിന മത്സരത്തിലും ഇന്ത്യൻ ബോർഡ് പ്രസിഡന്റ്സ് ഇലവന് ജയം. ഇന്നലെനടന്ന മത്സരത്തിൽ അഞ്ചുവിക്കറ്റിനാണ് ഇംഗ്ളീഷുകാരെ കീഴടക്കിയത്.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ലയൺസ് 22.3 ഒാവറിൽ 104 റൺസിന് ആൾ ഒൗട്ടായി. മറുപടിക്കിറങ്ങിയ ബോർഡ് പ്രസിഡന്റ്സ് ഇലവൻ 21.2 ഒാവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
നാലുവിക്കറ്റുകൾ വീതം വീഴ്ത്തിയ നവ്‌ദീപ് സെയ്‌നിയും പി.പി. ജയ്‌സ്വാളും ചേർന്നാണ് ഇംഗ്ളണ്ട് ലയൺസിനെ എറിഞ്ഞിട്ടത്. ജെജെ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. 52 റൺസെടുത്ത സാം ബില്ലിംഗ്സിന് മാത്രമാണ് ഇംഗ്ളണ്ട് നിരയിൽ പിടിച്ചുനിൽക്കാനായത്. ബോർഡ് പ്രസിഡന്റ്സ് ഇലവന് വേണ്ടി പുറത്താകാതെ 36 റൺസ് നേടി. ദീപക് ഹൂഡ ടോപ് സ്കോററായി. ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ ഇഷാൻ കിഷൻ 34 റൺസടിച്ചു.