seminar-

തിരുവനന്തപുരം: സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഹരിത കേരളം മിഷനുമായി സഹകരിച്ച് നവകേരള നിർമ്മിതിയും ഭൂ വിനിയോഗാസൂത്രണവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

22ന് രാവിലെ 10.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തിലാണ് സെമിനാർ. കെ.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.

ഭൂവിഭവ വിവര സംവിധാനം എല്ലാ ജില്ലകളിലും പൂർത്തിയായിട്ടുണ്ട്. ഇതിന്റെ പൂർത്തീകരണം സ്പീക്കർ പ്രഖ്യാപിക്കും. നീർത്തട ഭൂപടങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാകുന്ന നീർത്തട വിവര സംവിധാനത്തിന്റെ പ്രകാശനം നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് നിർവഹിക്കും. വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്ര, ഉപന്യാസ രചന മത്സര വിജയികൾക്ക് ഐ.ബി. സതീഷ് എം.എൽ.എ സമ്മാനങ്ങൾ നൽകും. ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ ഹരിത സന്ദേശം നൽകും.