കോവളം: കോവളത്തെ സൂയിസൈഡ് പോയിന്റിൽ നിന്ന് പാറ മടയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.
വെണ്ണിയൂർ മാവറത്തല സ്വദേശിയായ ശശിധരന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 7.30ന് പാറ മടയ്ക്കു സമീപത്തു നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ശശിധരൻ 150 അടിയിലധികം വെള്ളമുള്ള പാറമടയിൽ ചാടിയത്. സംഭവം കണ്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തിനു സമീപത്തു നിന്ന് ശശിധരന്റെ വസ്ത്രങ്ങളും ചെരുപ്പും ഊരിവച്ചിരുന്നത് കണ്ട് മകൻ തിരിച്ചറിയുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.