crime

പാറശാല: ചെങ്കൽപഞ്ചായത്ത് പ്രസിഡന്റീന്റെ അശ്ലീല വീഡിയോ വിവാദത്തെച്ചൊലി സി.പി.എം പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് സജീവമാവുന്നു. വട്ടവിള സ്വദേശികളായ അജിത്ത്, സുജിത്ത്, ദേവദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലെ ഒരു സംഘം സി.പി.എം പ്രവർത്തകരാണ് ഇന്നലെ പാർട്ടി വിട്ട് കോൺഗ്രസിൽ അംഗത്വമെടുത്തത്. സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം തുടരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഭരണം നിലനിറുത്തുവാൻ നിലവിലെ പ്രസിഡന്റിനെ മാറ്റി മറ്റൊരാളെ നിയമിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ അഭിപ്രായം .