നേമം: തുലവിള റസിഡന്റ്സ് അസോസിയേഷൻ സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പാപ്പനംകോട് എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാൻസർ രോഗ വിഗ്ദ്ധന്മാരായ ഡോ. ഗണേഷ്, ഡോ. അരുൺ, ഡോ. അനിത, ഡോ. ചൈത്ര എന്നിവർ നയിച്ചു. അസോസിയേഷൻ രക്ഷാധികാരി കൃഷ്ണൻകുട്ടി, പ്രസിഡന്റ് എ.എം. ഹസൻ, വൈസ് പ്രസിഡന്റ് എം.എസ്. ജയപ്രദീപ്, ജനറൽ സെക്രട്ടറി മുരളീധരൻ, ട്രഷറർ സനൽകുമാർ, സെക്രട്ടറിമാരായ ഷജിൽ കുമാർ, സുരേഷ് കുമാർ, വനിതാ സംഘം പ്രസിഡന്റ് ഇന്ദിരാ കൃഷ്ണൻ, സെക്രട്ടറി പാറുക്കുട്ടി അമ്മ തുടങ്ങിയവർ നേതൃത്വം നൽകി.