janatha

കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ പുസ്തക ശേഖരണ ക്യാമ്പയിൻ ജനതാ പുസ്തക ലക്ഷ്യം പരിപാടിക്ക് തുടക്കമായി. ഗ്രന്ഥശാലാ പ്രവർത്തകരുടെ ഗൃഹസന്ദർശനത്തിലൂടെ പരമാവധി പുസ്തകങ്ങൾ സ്വരൂപിക്കുന്നതിനും വായനക്കാരുടെയും ഗ്രന്ഥശാല സന്ദർശകരുടെയും എണ്ണത്തിൽ ഗണ്യമായ പുരോഗതി വരുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ പി. കുട്ടൻനായരുടെ വസതിയിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ്, എസ്. അനിക്കുട്ടൻ, എ.എസ്. ബൈജു, ടി.എസ്. സതികുമാർ, എ. സന്തോഷ് കുമാർ, വി.ആർ. റൂഫസ്, എസ്. രാഹുൽ, സുഷമ കുട്ടപ്പൻ നായർ, എസ്. രതീഷ് കുമാർ, അഖിൽ. സി.ജി. രാജ് തുടങ്ങിയവർ നേതൃത്വം നൽകി.