തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ചരിത്രഗതി മാറ്റിയ കർമ്മപഥങ്ങളും പ്രമേയമാക്കി കൗമുദി ടി.വി നിർമ്മിക്കുന്ന 'മഹാഗുരു' പരമ്പരയുടെ പ്രീമിയർ ട്രെയിലർ പ്രദർശന ചടങ്ങിന് സാക്ഷികളാകാൻ കൈരളി തിയേറ്ററിലെത്തിയത് പ്രൗഢമായ നിറഞ്ഞസദസ്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായ ചടങ്ങിൽ മന്ത്രിമാരായ ജി. സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, വി.എം. സുധീരൻ, പന്ന്യൻ രവീന്ദ്രൻ, എം.എൽ.എമാരായ കെ. മുരളീധരൻ, സി. ദിവാകരൻ, വി.എസ്. ശിവകുമാർ, മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൗൺസിലർ ഡി. അനിൽകുമാർ, സ്വാമി പ്രകാശാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി വിദ്യാനന്ദ, സ്വാമി പഞ്ചകൈലാസി, സ്വാമി സംവിധാനന്ദ, സ്വാമി ശങ്കരാനന്ദ,കെ.എസ്. അനിൽ, ഡി. പ്രേംരാജ്, ആലുവിള അജിത്, ചൂഴാൽ നിർമ്മലൻ, ഉപേന്ദ്രൻ കോൺട്രാക്ടർ, ഇടവക്കോട് രാജേഷ്, ശ്രീകുമാർ പെരുങ്കുഴി,വൈ.എസ്.കുമാർ,എൻ. സുധീന്ദ്രൻ, ടി.എൻ. സുരേഷ്, വീരണകാവ് സുരേന്ദ്രൻ, അമ്പലത്തറ ചന്ദ്രബാബു, അഡ്വ. കെ. സാംബശിവൻ, സുജിത്ത് സുരേന്ദ്രൻ, പരുത്തിപ്പള്ളി സുരേന്ദ്രൻ, താന്നിമൂട് സുരേന്ദ്രൻ, ഗീതാ മധു, ഡോ. എം. അനൂജ, ലേഖാ സന്തോഷ്, എം.എൽ. ഉഷാരാജ്, ഉള്ളൂർ ഗീത, ജി. ഉഷാകുമാരി, എസ്. പ്രസന്നകുമാരി, മിനി ഷാജി, ഷിംല ശ്യാംലാൽ, രത്നമ്മ ജയമോഹൻ, ബീന ജയൻ, കരിയൽ എസ്.ആർ. ശിവപ്രസാദ്, എം. അജയൻ, ഇ.കെ. സുഗതൻ, ബൈജുതമ്പി,എസ് രാധാകൃഷ്ണൻ,മണ്ണുമുട്ടം ശശി, കെ.വി. അനിൽ, കെ.പി. അംബീക്ഷൻ, എം. അരവിന്ദാക്ഷൻ, വി. മോഹൻദാസ്, സ്‌പോൺസർമാരായ ഡോ. മനോജൻ (എം.ഡി, ഗോകുലം മെഡിക്കൽ കോളേജ്), പി. പ്രദീപ്കുമാർ (എം.ഡി, റൊമാനോ ഗ്രൂപ്പ്), സി. വിഷ്ണുഭക്തൻ (എം.ഡി, ന്യൂ രാജസ്ഥാൻ മാർബിൾസ്), ബിജു ദേവരാജ് (എം.ഡി, ഹിന്റാസ് മോട്ടോഴ്‌സ് കൊല്ലം), വി. സജീവ് (എം.ഡി, സൺ പ്രോജക്ട്‌സ്), ദർശീൽ ഭട്ട് (പി.ആർ.ഒ, ശാന്തിഗിരി), ദർശന (മീഡിയ ഹെഡ്, റൊമാനോ ഗ്രൂപ്പ്), ഷാജി മാധവ് (എം.ഡി, ടൂർഫെഡ്), കൃഷ്ണമോഹൻദാസ് (ഡയറക്ടർ, മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ്), അർജ്ജുനൻ (എം.ഡി, അർജ്ജുൻ അസോസിയേറ്റ്‌സ്), സുരേന്ദ്രൻ (എം.ഡി, സുപ്രിയാ ബാലരാമപുരം), ഗോമതി അമ്മാൾ, കിഷോർ സത്യ, പരമ്പരയിലെ അഭിനേതാക്കളായ ജയൻ ദാസ് (ശ്രീനാരായണ ഗുരു), രാജേഷ് ഹെബ്ബാർ (മാടനാശാൻ), കലാധരൻ (കൃഷ്ണൻ വൈദ്യൻ), ദിനേശ് പണിക്കർ (ഡോ. പ്രസാദ്), മാസ്റ്റർ ലസ്വിൻ (ഗുരുവിന്റെ ബാല്യകാലം), രാമു മംഗലപ്പള്ളി (പുലിവാതുക്കൽ വേലായുധൻ വൈദ്യർ), പ്രവീൺ (അയ്യങ്കാളി), രാജ്മോഹൻ (ചെമ്പഴന്തി മൂത്തപിള്ള), ശിവ (ഭൈരവൻ ശാന്തി) തുടങ്ങിയവർ സംബന്ധിച്ചു.