nagaraja-temple-thaerotta

കുഴിത്തുറ: നാഗർകോവിൽ നാഗരാജ ക്ഷേത്രത്തിലെ മകരമാസ ഉത്സവത്തോടനുബന്ധിച്ചുള്ള തേരോട്ടം ഇന്നലെ നടന്നു. തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി ദളവായി സുന്ദരം തേരിന്റെ വടംവലിച്ച് തേരോട്ടം ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജഡ്‌ജി കറുപ്പയ്യ, നാഗർകോവിൽ എം.എൽ.എ സുരേഷ്‌ രാജൻ, ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥ്, എ.എസ്‌.പി ജവഹർ, ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കടുത്തു. ഉച്ചയോടെ തേരോട്ടം ആരംഭിച്ച സ്ഥലത്തെത്തുകയും ദീപാരാധനയോടെ അവസാനിക്കുകയും ചെയ്‌തു. ഉത്സവത്തിന്റെ 10-ാം ദിവസമായ ഇന്ന് രാവിലെ ആയില്യപൂജയും രാത്രി 9.30ന് ആറാട്ടും നടക്കും.