photo

പാലോട് : നന്ദിയോട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് നൂറുകണക്കിന് സ്ത്രീജനങ്ങൾ പങ്കെടുത്ത സമൂഹ തൈപ്പൂയ പൊങ്കാലയോടെ ഭക്തിനിർഭരമായ തുടക്കം.ഭഗവാനു മുന്നിൽ തുലാഭാര ത്രാസിന്റെ സമർപ്പണം മേൽശാന്തി ചേന്നമന പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്നു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് നന്ദിയോട് ബി.എസ്.രമേശൻ,ബി.മോഹനൻ,ശോഭ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.നന്ദിയോട് സ്നേഹഭവനിൽ സ്നേഹയും സന്ദീപും ചേർന്നാണ് തുലാഭാര ത്രാസ് സമർപ്പിച്ചത്.ഇന്നു രാവിലെ 9ന് വിശേഷാൽ ആയില്യപൂജയും നാഗരൂട്ടും,രാത്രി 7ന് ഗാനമേളയും മിമിക്‌സ് മഹാമേളയും. 23ന് രാവിലെ 8.45ന് കലശപൂജയും കലശാഭിഷേകവും,വൈകിട്ട് 4ന് പാലോട് ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്രയും ആനപ്പുറത്തെഴുന്നള്ളത്തും,7ന് ഭക്തിഗാനസുധ,രാത്രി 10ന് സ്വാമി ചന്തവിള ഷിബുവിന്റെ മുഖ്യകാർമികത്വത്തിൽ അഗ്നിക്കാവടി.രാവിലെയും ഉച്ചയ്ക്കും അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി പി.അനിൽകുമാർ അറിയിച്ചു.