oottupuraudkhadanam

മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രത്തിലെ രോഹിണി-അത്തം മഹോത്സവത്തോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച ഊട്ടുപുരയുടെ ഉദ്‌ഘാടനവും അനന്തശയനേശ്വര ശില്പ സമർപ്പണവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി നിർവഹിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. മണി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി ഡോ. ബി. സീരപാണി, കിഴുവിലം ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് എ. അൻസാർ, യജ്ഞാചാര്യൻ മണികണ്ഠൻ പള്ളിക്കൽ, ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി.സി. വിഷ്ണുഭക്തൻ, ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി എസ്. അജിത് ഗോവിന്ദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ സി. ലിപിമോൾ എന്നിവർ സംസാരിച്ചു. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എസ്. സിൻകുമാർ ക്ഷേത്ര വികസന കാര്യങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി. സെക്രട്ടറി എസ്.മോഹൻകുമാർ സ്വാഗതവും കൺവീനർ പി. സുരേഷ്ബാബു നന്ദിയും പറഞ്ഞു. തെങ്ങുംവിള സത്സംഗ സമിതി പ്രവർത്തകരെയും ശില്പി ബിജുമോഹൻ പോറ്റിയെയും ചടങ്ങിൽ ആദരിച്ചു. ചികിത്സാ ധന സഹായവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു.