കോവളം: കേരളകൗമുദി ബോധപൗർണമിയും എസ്.പി.സി ആൻഡ് എസ്.പി.ജിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് ഉച്ചയ്‌ക്ക് 1.30ന് വാഴമുട്ടം ഗവ. ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കും. സ്‌കൂൾ ഹെഡ്മിസ്ട്രസ് വി. അനിതയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാർ ഐ.ജി പി. വിജയൻ (അഡ്മിൻ ആൻഡ് കൺവീനർ പി.എം.എൻ.സി, എസ്.പി.സി പ്രോജക്ട്) ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സി.പി.ഒ പി. തങ്കരാജൻ സ്വാഗതം പറയും. ആർ.സി.സി പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ വിഭാഗം ആർ.എം.ഒ ഡോ. പ്രശാന്ത് .സി.വി ക്ലാസ് നയിക്കും. കേരളകൗമുദി സർക്കുലേഷൻ മാനേജർ എസ്. വിക്രമൻ, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ കല എസ്.ഡി, ആർ.പി. തമ്പുരു, കോവളം എസ്.ഐ പി. അജിത്കുമാർ, ഡ്രിൽ ഇൻസ്ട്രക്ടർ ആൻഡ് എസ്.പി.സി പ്രോജക്ട് എസ്.ഐ രാംദാസ്. ബി, എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ ആൻഡ് എസ്.പി.ജി കോ - ഓർഡിനേറ്റർ ടി. ബിജു, പ്രീതാലക്ഷ്‌മി, ജയശ്രീ, കേരളകൗമുദി കോവളം ലേഖകൻ സി. ഷാജിമോൻ എന്നിവർ പങ്കെടുക്കും.