1

വിഴിഞ്ഞം: ബ്രസീൽ സ്വദേശി ജാൻ കേരളം ഇപ്പോൾ ഏറെ പ്രിയങ്കരമായ നാടാണ്. ഈ നാടിന്റെ ദൃശ്യഭംഗിയോ സംസ്കാരങ്ങളോ അല്ല ജാനിനെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. മറിച്ച് തന്റെ പ്രിയപ്പെട്ട ആഹാരമായ ചക്ക ഈ നാട്ടിലും സുലഭമാണെന്ന തിരിച്ചറിവാണ് ജാനിന് കേരളം പ്രിയങ്കരമാക്കുന്നത്. ബ്രസീലിലെ സാംപോളോയിൽ നിന്നുള്ള ഇദ്ദേഹം വിഴിഞ്ഞത്തെ ഗുഹാക്ഷേത്ര സന്ദർശത്തിനിടെയാണ് ചക്ക കണ്ട് കൗതുകത്തിലായത്. കേരളത്തിൽ ആദ്യമാണെങ്കിലും ചക്ക എന്ന പേര് തെറ്റില്ലാതെ പറയാനും ഇദ്ദേഹം പഠിച്ചു. ഒപ്പം നന്ദി, നമസ്കാരം തുടങ്ങിയ ഏതാനും മലയാളം വാക്കുകളും ഇദ്ദേഹത്തിന് അറിയാം.

ഗുഹാക്ഷേത്ര സന്ദർശത്തിന് ശേഷം ഇറ്റലിക്കാരിയായ കൂട്ടുകാരി ക്രിസ്റ്റീന അർട്ടാനയുമൊത്ത് പ്ലാവിനു ചുവട്ടിൽ നിന്നും സെൽഫിയുമെടുക്കാൻ ഇദ്ദേഹം സമയം കണ്ടെത്തി. ഫാഷൻ ഡിസൈനറായ ജാൻ നല്ലൊരു പ്രകൃതിസ്നേഹി കൂടിയാണ്. കേരളത്തിലെത്തിയ പോർച്ചുഗീസുകാർ മുഖാന്തിരമാകാം ബ്രസീലിലും പ്ലാവ് എത്തിയെതെന്ന് ഇയാൾ കരുതുന്നു.